ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കും താൽക്കാലിക നിയമനം

ജില്ലാ -നാഷണൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ , 17, 18,19 തീയതികളിൽ അഭിമുഖം നടക്കും. നിയമനം നടക്കുന്ന തസ്തികകൾ താഴെ മൾട്ടിപ്പർപ്പസ് വർക്കർ (ആയുർകർമ) എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പഞ്ചകർമ യൂണിറ്റിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. വേതനം 10,500. പ്രായപരിധി […]

 സംസ്ഥാനത്ത് ഏപ്രിൽ 04 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

High temperature warning

സംസ്ഥാനത്ത് മാർച്ച് 31 മുതൽ ഏപ്രിൽ 04 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ്* ജില്ലയിൽ താപനില 36°C വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന […]

പോക്സോ കേസ് പ്രതിജയിലിൽ തൂങ്ങി മരിച്ചു

കൊച്ചി: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ, ബലാത്സം​ഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കമ്പമേട് സ്വദേശിയായ നവീൻ (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നവീൻ ശിക്ഷ അനുഭവിക്കുന്നത്. മൃത​ദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

 ഇ​ക്കൊ​ല്ല​ത്തെ പ​ത്താം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ ഇ​ന്ന് അ​വ​സാ​നി​ക്കും; ഫ​ലം മേ​യി​ല്‍

10th class public examination

ഈ മാസം നാലിന് ആരംഭിച്ച ഇ​ക്കൊ​ല്ല​ത്തെ പ​ത്താം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ ഇ​ന്ന് അ​വ​സാ​നി​ക്കും.

കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ 

CIAL

കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡി(സിയാൽ) ൽ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  നിയമനം ജനറൽ മാനേജർ (കൊമേഴ്‌സ്യൽ), ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ), സീനിയർ മാനേജർ (എച്ച്.ആർ, സെക്രട്ടേറിയൽ), ജൂനിയർ മാനേജർ (പബ്ലിക് റിലേഷൻസ്, എച്ച്.ആർ., ഫിനാൻസ്) എന്നീ തസ്തികകളിലേക്കാണ്.