kerala news Local news

വേനലില്‍ കിളികള്‍ക്കും ദാഹജലം

അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തില്‍ മനുഷ്യനെന്ന പോലെ മറ്റു ജീവജാലങ്ങള്‍ക്കും കുടിവെള്ളം ഒഴിവാക്കാന്‍ ആകാത്തതാണ് . ഇത് കണക്കിലെടുത്തു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ കിളികള്‍ക്ക് മണ്‍പാത്രങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നതിന് ക്രമീകരണം ഒരുക്കി . മനുഷ്യര്‍ക്കെന്ന പോലെ മറ്റു ജീവജാലങ്ങള്‍ക്കും ചൂട് കാലത്ത് ജലം ആവശ്യമാണെന്നും ഇത്തരം മാതൃക പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഏറ്റെടുത്തു കൂടുതല്‍ ജനകീയമാക്കണമെന്നും അദ്ദേഹം പറഞ്ഞു . എച്ച്.എസ് ബി.പി. അനി , ഡി.എം. സൂപ്രണ്ട് രമേശ് മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.