ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഹോം വോട്ടിംഗിന്റെ ഒന്നാം ഘട്ടം ഇടുക്കി മണ്ഡലത്തില്‍ അവസാനിച്ചപ്പോള്‍ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 6742 . ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഏപ്രില്‍ 25 വരെയുള്ള രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും. രണ്ടാം ഘട്ടത്തിലും പോളിംഗ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ വോട്ടര്‍മാര്‍ സ്ഥലത്തില്ലെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. വോട്ടര്‍ പട്ടികയിലെ വിലാസത്തിലാണ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കുന്നതിനായി എത്തുക. വോട്ടര്‍ Read More…
Tag: home voting
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വ്യാഴാഴ്ച കണ്ണൂർ കല്യാശ്ശേരിയിൽ 164 ാം നമ്പർ ബൂത്തിൽ 92 വയസ്സുള്ള മുതിർന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായെന്ന പരാതിയെത്തുടർന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടൻ തന്നെ തുടർനടപടികൾക്ക് കണ്ണൂർ ജില്ലാ Read More…
ഹോം വോട്ടിങ്: തൃശൂർ ജില്ലയിൽ 1084 പേർ വോട്ട് രേഖപെടുത്തി
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാരിൽ 1084 പേർ ഹോം വോട്ടിങ് സംവിധാനത്തിലൂടെ വോട്ട് രേഖപെടുത്തി. ഇന്നലെ (ഏപ്രിൽ 15) രാത്രി 8.30 വരെയുള്ള കണക്കാണിത്. ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽപെടുന്ന 5988 പേർ, 85 വയസ്സിനു മുകളിലുള്ള 12507 പേരുൾപ്പെടെ 18495 പേരാണ് ഹോം വോട്ടിങ്ങിന് അർഹരായിട്ടുള്ളത്. ഏപ്രില്‍ 21 വരെ പോലീസ്, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ, പോളിങ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വീടുകൾ സന്ദർശിച്ചാണ് വോട്ട് Read More…