കൊച്ചി: ആഴകടല്‍ ഖനനത്തിനെതിരെ കടലിലേക്കിറങ്ങി സമരം നടത്തിയ കെസി വേണുഗോപാലിന്റെ സമരത്തെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവിനെ നിശിതമായി വിമര്‍ശിച്ചും ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. തോട്ടപ്പള്ളിയില്‍ നിന്നും കടലിലേക്കിറങ്ങി സമരം ചെയ്ത കെ.സി വേണുഗോപാല്‍ എന്തുകൊണ്ട് തോട്ടപ്പള്ളിയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന കരിമണല്‍ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഷോണ്‍ ചോദിച്ചു. കരിമണല്‍ കര്‍ത്തയില്‍ നിന്നും പിണറായി വാങ്ങുന്ന മാസപ്പടിയുടെ വിഹിതം ലഭിക്കുന്നില്ലെന്ന് ബോധിപ്പിക്കാനെങ്കിലും കരിമണല്‍ ഖനനത്തിനെതിരെ രണ്ടു വാക്ക് സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ Read More…