പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു.
Tag: kochi
ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; കാരണം കടലിലെ ഉഷ്ണതരംഗം
ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ കടലിലെ ഉഷ്‌ണതരംഗത്തിന് വിധേയമായി വൻതോതിൽ നശിക്കുന്നതായി കണ്ടെത്തി.
കൊച്ചിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. നാലുപേർക്ക് പരിക്ക്
കൊച്ചി സ്‌മാർട്ട് സിറ്റിയിലെ കെട്ടിടത്തിൽ പെയിന്റിംഗിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്നുവീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്. രാവിലെ ഒമ്പതരയോടെയാണ് അപകടം. നാല് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇതരസം സ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
കൊച്ചി സ്മാർട് സിറ്റിയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു; ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു
നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം.
നവജാത ശിശുവിൻ്റെ കൊലപാതകം: കൂടുതൽ വിവരങ്ങള്‍ വെളിപ്പെടുത്തി പ്രതിയായ അമ്മ
കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊന്നു ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിയായ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതി കുഞ്ഞിനെ ജനിച്ചയുടനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. താൻ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടുവെന്നും കൊലപാതകം നടത്തിയത് പരിഭ്രമത്തിലാണെന്നും പോലീസിനോട് ഇവർ പറഞ്ഞു. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ പീഡനത്തിനിരയാക്കിയെന്ന് യുവതി പറയുകയും തുടർന്ന് പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, തനിക്ക് യുവതിയുമായുണ്ടായിരുന്നത് സൗഹൃദം മാത്രമാണെന്നാണ് യുവാവ് പറഞ്ഞത്. വെള്ളിയാഴ്ച അഞ്ചുമണിയോടെ നടന്ന Read More…
കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സർവീസ്; ജൂൺ 4 ന് ആദ്യ യാത്ര
കൊച്ചി: ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്. ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്‍റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല് ദിവസമാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് Read More…
സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില: ഇന്ന് കൂടിയത് പവന് 560 രൂപ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർദ്ധനവ്. ഇന്ന് കൂടിയത് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ്. പവന് 53,000 രൂപ എന്ന നിലയിലും ഗ്രാമിന് 6,625 രൂപ എന്ന നിലയിലുമാണ് ഇതിടെ വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ്ണവില കഴിഞ്ഞദിവസം 800 രൂപ കുറഞ്ഞ് പവന് 52,440 രൂപ എന്ന നിലയിൽ എത്തിയിട്ടുണ്ടായിരുന്നു. ആദ്യമായി സ്വര്‍ണവില 50,000 കടന്നത് മാർച്ച് 29നാണ്. ഒറ്റയടിക്ക് 440 രൂപ വർധിച്ച് അന്ന് 50,400 രൂപയായിരുന്നു.
നിറ്റ ജലാറ്റിന്‍ കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു; 60 കോടിയുടെ പുതിയ പദ്ധതിക്ക് തുടക്കമായി
*മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനവേളയിലെ 200 കോടി നിക്ഷേപ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു കൊച്ചി: നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. ആഗോളതലത്തില്‍ ഏറെ ആവശ്യകതയുള്ള കൊളാജന്‍ പെപ്‌റ്റൈഡിന്റെ നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കനാട് കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 60 കോടിയോളം രൂപയുടെ ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ചൊവ്വാഴ്ച്ച തുടക്കം കുറിച്ചത്.നിറ്റ ജെലാറ്റിന്‍ ഇന്‍ കോര്‍പറേറ്റഡ് ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (കെഎസ്ഐഡിസി) Read More…
വേണാടിന് എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല; സമയം ലാഭിക്കാനെന്ന് വിശദീകരണം
കൊച്ചി: തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂരിലേക്ക് സര്‍വീസ് നടത്തുന്ന വേണാട് എക്സ്പ്രസിന്റെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സ്റ്റോപ്പ് നിർത്തലാക്കുന്നു. മേയ് ഒന്നു മുതല്‍ ട്രെയിന്‍ സൗത്തില്‍ പ്രവേശിക്കില്ല. ഷൊര്ണൂര്നിന്ന് തിരിച്ചുള്ള സര്‍വീസിലും സൗത്ത് സ്റ്റേഷനില്‍ എത്താതെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് തിരിഞ്ഞ് പോകും. എറണാകുളം നോര്‍ത്ത് – ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാള്‍ 30 മിനിറ്റോളം മുമ്പേ ഓടും. എന്ജിന് മാറ്റി സ്ഥാപിക്കുന്നതിനും മറ്റ് ട്രെയ്നുകള്‍ക്കായി നിര്‍ത്തിയിടേണ്ടിവരുന്നതും മൂലം സമയം നഷ്ടമാകുന്നതിനാലാണ് സൗത്ത് സ്റ്റേഷന് ഒഴിവാക്കുന്നതെന്നാണ് Read More…
വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് വർധിപ്പിച്ചു
കൊച്ചി: ജലമെട്രോയുടെ വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി. 30 രൂപയാണ് പുതുക്കിയ നിരക്ക്. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചാര്‍ജ് വര്‍ധന ഒഴിവാക്കണമെന്ന് വൈപ്പിന്‍ ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ മജ്‌നു കോമത്ത്, ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാർ; കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ Read More…