ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്

ദുബായ്: 2000ല്‍ ന്യൂസിലന്‍ഡിനോടെറ്റ പരാജയത്തിന് കണക്കുതീര്‍ത്ത് ടീം ഇന്ത്യ. ഫൈനലില്‍ എതിരാളികളായ കിവികളെ ആദ്യം സ്പിന്നില്‍ കുരുക്കിയും പിന്നീട് നായകന് രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിംഗിന്റെയും കരുത്തിലാണ് ടീം ഇന്ത്യ കിരീടനേട്ടം സ്വന്തമാക്കിയത്. ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ മൂന്നാമത്തെ കിരീടനേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതോടെ തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയും സ്വന്തമാക്കി. ദുബായ് […]