construction
kerala news Local news

കൊച്ചിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. നാലുപേർക്ക് പരിക്ക്

കൊച്ചി സ്‌മാർട്ട് സിറ്റിയിലെ കെട്ടിടത്തിൽ പെയിന്റിംഗിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്നുവീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്. രാവിലെ ഒമ്പതരയോടെയാണ് അപകടം. നാല് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇതരസം സ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

kochi smart city