കൊച്ചി: തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂരിലേക്ക് സര്‍വീസ് നടത്തുന്ന വേണാട് എക്സ്പ്രസിന്റെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സ്റ്റോപ്പ് നിർത്തലാക്കുന്നു. മേയ് ഒന്നു മുതല്‍ ട്രെയിന്‍ സൗത്തില്‍ പ്രവേശിക്കില്ല. ഷൊര്ണൂര്നിന്ന് തിരിച്ചുള്ള സര്‍വീസിലും സൗത്ത് സ്റ്റേഷനില്‍ എത്താതെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് തിരിഞ്ഞ് പോകും. എറണാകുളം നോര്‍ത്ത് – ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാള്‍ 30 മിനിറ്റോളം മുമ്പേ ഓടും. എന്ജിന് മാറ്റി സ്ഥാപിക്കുന്നതിനും മറ്റ് ട്രെയ്നുകള്‍ക്കായി നിര്‍ത്തിയിടേണ്ടിവരുന്നതും മൂലം സമയം നഷ്ടമാകുന്നതിനാലാണ് സൗത്ത് സ്റ്റേഷന് ഒഴിവാക്കുന്നതെന്നാണ് Read More…