പാലക്കാട്: കൊല്ലങ്കോട് വാഴപുഴയില് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വയ്ക്കാൻ തീരുമാനം. പുലിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. അല്പസമയത്തിനകം വെറ്റിനറി സര്‍ജനും ആര് ആര് ടി സംഘവും സ്ഥലത്തെത്തുന്നതായിരിക്കും. മാവിൻതോപ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് ഇന്ന് രാവിലെയാണ്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. കമ്പി കുടുങ്ങിയിട്ടുള്ളത് പുലിയുടെ വയറ്റിലും കാലിലുമാണ്. മയക്കുവെടിവച്ച ശേഷം പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും ധോണി ഫോറസ്റ്റ് ക്യാമ്പിലേക്കോ മണ്ണൂത്തി വെറ്റിനറി കോളജിലേക്കോ മാറ്റുകയും ചെയ്യും.
Related Articles
എറണാകുളം കളക്ട്രേറ്റിൽ തീപിടിത്തം
Posted on Author admin
കളക്ട്രേറ്റിൽ ജിഎസ്ടി ഓഫീസിൽ തീപിടിച്ചു.
‘ഭാരത് റൈസ് അല്ല, ഇലക്ഷൻ റൈസ്’; ബിജെപിക്കെതിരെ വിമർശനവുമായി എം ബി രാജേഷ്
Posted on Author admin
കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിനെ ഇലക്ഷൻ റൈസെന്നാണ് വിളിക്കേണ്ടതെന്ന് മന്ത്രി എം ബി രാജേഷ്.
ബിസിനസ് ടു ബിസിനസ് മീറ്റ് ഫെബ്രുവരി 27 ന് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും
Posted on Author admin
ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആത്മയും സംയുക്തമായി ഫെബ്രുവരി 27ന് രാവിലെ 9 മുതൽ കലൂർ ഗോകുലം ഹോട്ടലിൽ സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിക്കും.