കൊച്ചി: ഗുണ്ടാനേതാവ് പോലീസുകാര്‍ക്ക് വിരുന്നൊരുക്കി. തമ്മനം ഫൈസിലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നൊരുക്കിയത്. ഇവിടെ വിരുന്നിനെത്തിയത് ആലപ്പുഴയിലെ ക്രൈം ഡിറ്റാച്ച്മെന്റില്നിന്നുള്ള ഡി വൈ എസ് പി എം.ജി.സാബുവും പോലീസുകാരുമാണ്. അങ്കമാലി എസ് ഐ പരിശോധനയ്ക്കെത്തിയ അവസരത്തിൽ ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നു ഡി വൈ എസ് പി. സംഭവമുണ്ടായത് ഞായറാഴ്ച വൈകുന്നേരം ആറോടെയാണ്. അങ്കമാലി എസ് ഐയും സംഘവും ഗുണ്ടാ നേതാവ് ഫൈസലിന്റെ വീട്ടില്‍ റെയ്ഡിനായെത്തിയതാണ്. ഒട്ടനവധി കേസുകളിൽ പ്രതിയാണിയാൾ. ആലപ്പുഴയിൽനിന്നുള്ള നിന്നുള്ള ഡി വൈ എസ് പിയെയും, രണ്ട് കോണ്‍സ്റ്റബിൾമാരെയും പോലീസ് ഡ്രൈവറെയും അപ്രതീക്ഷിതമായി ഇവിടെ വച്ച് കാണുകയായിരുന്നു റെയ്ഡിനെത്തിയ സംഘം. തമ്മനം ഫൈസലിന്റെ വീട്ടില്‍ പോലീസെത്തിയത് ഗുണ്ടകളെ പിടികൂടാനുള്ള പദ്ധതിയായ ആഗ് ഓപ്പറേഷന്റെ ഭാഗമായാണ്. പോലീസ് ഡി വൈ എസ് പി ഉൾപ്പെടെയുള്ളവർ ഗുണ്ടാ നേതാവിൻ്റെ വസതിയിൽ വിരുന്നിന് പോയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related Articles
സിനിമ, ഫാഷൻ മേഖലയിൽ പുതിയ സംഘടന രൂപീകരിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( എ )
Posted on Author admin
എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്വാലെ ) കൊച്ചി കേന്ദ്രീകരിച്ച് സിനിമ, ഫാഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ സംഘടന രൂപീകരിച്ചു.
ഗോ ബ്ലൂ – ക്യാമ്പയിൻ : പ്രത്യേകം കവറുകളിൽ ആന്റിബയോട്ടിക്ക് മരുന്നുകൾ വിതരണം ചെയ്യും
Posted on Author admin
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ ലോകരോഗ്യ സംഘടനയുടെ ഗോ ബ്ലൂ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്. ക്യാമ്പയിനിനോടബന്ധിച്ച് ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ആന്റിബയോട്ടിക് മരുന്നുകൾ വിതരണം ചെയ്യാൻ ബോധവത്കരണ നിർദ്ദേശങ്ങൾ അടങ്ങിയ പ്രത്യേകം തയ്യാറാക്കിയ നീല നിറമുള്ള കവർ ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന. നിർദ്ദേശിച്ചു.
ഓടിക്കൊണ്ടിരിക്കെ ഗ്യാസ് ടാങ്കറിൽ വാതകചോർച്ച; താത്കാലികമായി അടച്ചു
Posted on Author Web admin
കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ വാതക ചോർച്ച.