
തിരുവനന്തപുരം: ചിറയിൻകീഴ് കിഴുവിലത്ത് വീട്ടിലെ കിണറ്റിൽ വിഷം കലർത്തിയതായി പരാതി. കോരാണിയ്ക്കടുത്ത് അണ്ടൂർ റഹ്മത്ത് മൻസിലിൽ നസീലയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വിഷം കലർത്തിയെന്നാണ് ആരോപണം.
നസീലയുടെ മരുമകൾ റംസിയ(29) ഗുളിക കഴിച്ച ശേഷം ഈ കിണറ്റിൽ നിന്നു വെള്ളം കുടിച്ചതോടെ ബോധരഹിതയായിരുന്നു. ഇതാണ് വീട്ടുകാരിൽ സംശയം ജനിപ്പിച്ചത്. തുടർന്ന്, ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇതിനിടെ വീട്ടിലുള്ളവർ കിണറ്റിലെ വെള്ളം പരിശോധിച്ചപ്പോൾ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതാണ് വിഷം കലർത്തിയതായി സംശയുമണ്ടാക്കിയത്. കുടുംബ പ്രശ്നങ്ങളാണു കാരണമെന്നും ചിറയിൻകീഴ് പൊലീസിൽ നൽകിയ പരാതിയിലുണ്ട്. ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.