
.
പെരുമ്പാവൂർ ∙ ഗൂഗിൾ മാപ്പ് നോക്കി വന്ന കണ്ടെയ്നർ ലോറി വഴിതെറ്റി പെരുമ്പാവൂരിൽ ഇടറോഡിൽ കുടുങ്ങി. വലിയ വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ വ്യക്തികളുടെ മതിൽ തകർന്നു. പെരുമ്പാവൂർ ഓൾഡ് വല്ലം റോഡിലാണ് വാഹനം കുടുങ്ങിയത്.പുണെയിൽ നിന്ന് കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലേക്ക് പോയ വാഹനമാണ് ഗൂഗിൾ മാപ്പ് ചതിച്ചതോടെ പെരുമ്പാവൂരിലെ ഇട റോഡിൽ പ്രവേശിച്ചത്. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ളതാണു വാഹനം. മതിൽ നിർമിച്ചു നൽകാതെ വാഹനം വിട്ടു കൊടുക്കില്ലെന്നു പറഞ്ഞു നാട്ടുകാർ തടഞ്ഞു. മതിൽ നിർമിക്കാൻ ആവശ്യമായ തുക നൽകിയ ശേഷമാണ് വാഹനം വിട്ടയച്ചത്.