
മൂവാറ്റുപുഴ: പത്ത് വയസ്സുകാരിക്കെതിരെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗത്തെ റിമാൻഡ് ചെയ്തു. സൗത്ത് മാറാടി കടുക്കപ്പാറയിൽ സാജു (64)വിനെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
പള്ളിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ബാലികയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞാണ് സാജു വാഹനത്തിൽ കയറ്റിയത്. വിദ്യാർഥിനി സ്കൂളിലെ കൗൺസിലറോടാണ് അതിക്രമം നടന്ന കാര്യം വെളിപ്പെടുത്തിയത്. തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ സാജുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സാജു 11ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു.