
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ മറ്റൊരു സൂപ്പർ പോരാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യ.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ടി20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് കളിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ഇത്തവണ സെപ്റ്റംബർ 9 മുതൽ 28 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്.
ഈ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും നടക്കുക.
ഉദ്ഘാടന മത്സരം
2025 ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരം സെപ്റ്റംബർ 9 ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിൽ നടക്കും. അതേസമയം, ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മെഗാ മത്സരം സെപ്റ്റംബർ 14 ന് (ഞായറാഴ്ച) ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഇത്തവണത്തെ ഫൈനൽ സെപ്റ്റംബർ 28 ന് ദുബായിൽ നടക്കും.