
ആലുവ: കടയിൽനിന്ന് വെളിച്ചെണ്ണ മോഷ്ടിച്ചയാൾ പിടിയിൽ. തോട്ടുമുഖം പാലത്തിനടുത്ത് പുത്തൻപുരയിൽ ‘ഷാ വെജിറ്റബിൾസ് ആന്റ് ഫ്രൂട്സ്’ എന്ന കടയിൽനിന്ന് വെളിച്ചെണ്ണ മോഷ്ടിച്ച ആസാം സ്വദേശി ജവാദ് അലിയെയാണ് പൊലീസ് പെരുമ്പാവൂരിൽനിന്നും പിടികൂടിയത്.
പിടിക്കപ്പെടാതിരിക്കാൻ കടയിലെ സി.സി.ടി.വി കാമറ കേബിൾ മുറിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. എന്നാൽ, മോഷണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിനെത്തുടർന്നുള്ള പരിശോധനയിലാണ് പിടിയിലായത്.
30 കുപ്പി വെളിച്ചെണ്ണ കടയിൽനിന്ന് എടുത്ത് ചാക്കിലാക്കിയാണ് കടത്തിയത്. നാല് കുപ്പി വെളിച്ചെണ്ണ മാത്രമാണ് കടയിൽ ബാക്കിവെച്ചത്.