
മൂവാറ്റുപുഴ: മരപ്പട്ടിക്കും കുഞ്ഞുങ്ങൾക്കും സ്കൂളിൽ എന്താണ് കാര്യം എന്ന് ചോദിക്കരുത്. കുടിവെള്ള ടാങ്ക് സ്കൂളുകാർക്ക് ആവശ്യമില്ലെങ്കിൽ അതൊരു പ്രസവ മുറിയാക്കിക്കളയാമെന്ന് കരുതി, അത്രതന്നെ. കായനാട് ഗവ. എൽപി സ്കൂളിൽ ഉപയോഗശൂന്യമായ വാട്ടർ ടാങ്കിലാണ് മരപ്പട്ടി നാല് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തത്.
അമ്മയെയും കുഞ്ഞുങ്ങളെയും കണ്ട് സ്കൂൾ അധികൃതർ അമ്പരന്നു. ഒന്നും രണ്ടുമല്ല മൂന്ന് മാസത്തോളമായി കുഞ്ഞുങ്ങളുടെ പ്രായം. സ്ഥിതിഗതി വഷളാകുമെന്ന മനസ്സിലാക്കിയ സ്കൂൾ അധികൃതർ ഫോറസ്റ്റിന്റെ റെസ്ക്യൂ ഓഫീസർ സേവി പുവനെ വിവരമറിയിച്ചു.