
അങ്കമാലി ∙ എംസി റോഡിന്റെ അങ്കമാലി ഭാഗത്ത് വൻ ഗതാഗതക്കുരുക്ക്. കുരുക്ക് 2 മണിക്കൂറിലേറെ നീണ്ടു. 5 മണിയോടെയാണു തുടങ്ങിയത്. ടൗണിൽ നിന്നു വേങ്ങൂർ വരെ ഗതാഗതക്കുരുക്കിലായി.
ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും കുരുക്കിൽപെട്ടു.ദീർഘദൂര കെഎസ്ആർടിസി ബസുകളിലെ യാത്രക്കാർ വലഞ്ഞു. ജംക്ഷനുകൾ കടന്നുപോകാൻ യാത്രക്കാർ വല്ലാതെ ബുദ്ധിമുട്ടി.
എൻഎച്ച് ലിങ്ക് റോഡും ഇടമലയാർ റോഡും എംസി റോഡിലേക്കു ചേരുന്ന അമലോത്ഭവമാതാവിന്റെ കപ്പേള ജംക്ഷനിൽ സ്വകാര്യബസ് തൊഴിലാളികളാണ് ഗതാഗതം നിയന്ത്രിച്ചത്. എൽഎഫ്, നായത്തോട് ജംക്ഷനുകൾ കടന്നതും ഏറെ പ്രയാസപ്പെട്ടാണ്. രാത്രി ഏഴരയോടെയാണ് ഗതാഗതക്കുരുക്ക് പൂർണമായി അവസാനിച്ചത്.