
നടൻ അലൻസിയറിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അലൻസിയർ പൊലീസ് വേഷത്തിൽ നിൽക്കുന്ന ഒരു ഫോട്ടോ ആണ് പ്രചരിക്കുന്നത്. അതിലെ താരത്തിന്റെ മെലിഞ്ഞ രൂപമാണ് പ്രേക്ഷകർ ചർച്ചയാക്കുന്നത്. അലൻസിയറിന് മാരകമായ എന്തോ അസുഖമാണെന്നും അതുകൊണ്ടാണ് മെലിഞ്ഞതെന്നുമൊക്കെയെന്നുമാണ് പ്രചരിക്കുന്നത്.
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘വേറെ ഒരു കേസ്’ എന്ന സിനിമയിൽ നിന്നുള്ള ചിത്രമാണിത്. അലൻസിയർ പൂർണ ആരോഗ്യവാനാണെന്നും ചില ആളുകളുടെ ഭാവനയിൽ മെനഞ്ഞ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലിൽ വയ്ക്കരുതെന്നും ഷെബി ചൗഘട്ട് പറയുന്നു. ഷുഗർ സംബന്ധമായ അസുഖമാണോ എന്ന് താൻ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘അലൻസിയറുടെ രൂപമാറ്റം ആണല്ലോ ഇപ്പോൾ ചർച്ച. കുറച്ച് നാൾ മുൻപാണ് എന്റെ പുതിയ ചിത്രത്തിലെ ഒരു വേഷം ചെയ്യാൻ അലൻസിയറിനെ സമീപിച്ചത്. അന്ന് അദ്ദേഹത്തിന് നല്ല തടിയുണ്ടായിരുന്നു. തിരികെ പോകുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് തമാശയ്ക്ക് കഥാപാത്രത്തിന് വേണ്ടി വണ്ണം കുറയ്ക്കണം എന്ന് പറഞ്ഞിരുന്നു. അദ്ദേഹം അതിന് മറുപടി ആയി ചിരിക്കുക മാത്രമാണ് ചെയ്തത്. മെലിയാനായി കുറച്ച് ടിപ്സും ഞാൻ പറഞ്ഞു കൊടുത്തു. പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത് ‘വേറെ ഒരു കേസ്’ എന്ന എന്റെ ചിത്രത്തിന്റെ ലൊക്കേഷനിലാണ്.