
ഉദയംപേരൂർ ∙ കൊച്ചുപള്ളി ജംക്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസ് ഇടിച്ചു കയറി. ബസ് സ്റ്റോപ്പിൽ നിന്ന 5 പേർ ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തൃപ്പൂണിത്തുറ വൈക്കം റൂട്ടിൽ ഓടുന്ന ബസാണ് ഇന്നലെ രാവിലെ 11നു കാത്തിരിപ്പ് കേന്ദ്രത്തിലേക്കു ഇടിച്ചു കയറിയത്. എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു. ബസ് കാത്തിരുന്ന 5 പേരാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്.