
കൂത്താട്ടുകുളം∙ കഴിഞ്ഞ ജനുവരിയിൽ നടത്താനിരുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കുറുമാറുമെന്ന സംശയത്തിൽ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയ സിപിഎം വിമത കൗൺസിലർ കല രാജു ഇന്നലെ യുഡിഎഫ് പിന്തുണയോടെ കൂത്താട്ടുകുളം നഗരസഭയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ മാസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കു വിരാമമായി.
അന്ന് കലയെ തട്ടിക്കൊണ്ടു പോയ നഗരസഭാധ്യക്ഷയുടെ ഔദ്യോഗിക വാഹനത്തിലാണ് ഇന്നലെ കല രാജു വീട്ടിലേക്കു മടങ്ങിയത്.