
കോട്ടയം: പെരുവയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി കാരിക്കോട് ഐശ്വര്യയിൽ ശ്രീലേഖ ശ്രീകുമാർ (55) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൂടെ യാത്രചെയ്തിരുന്ന സഹോദരി ശ്രീജയ്ക്ക്(50) ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.accident in kottayam
പനിയായതിനാൽ ശ്രീലേഖ മരുന്നുവാങ്ങാന്‍ സഹോദരിക്കൊപ്പം സ്കൂട്ടറില്‍ അറുനൂറ്റിമംഗലം സര്‍ക്കാര്‍ ആശുപത്രിയിലേക്കു പോകുമ്പോഴാണു സംഭവം. എതിരെ വന്ന കാര്‍ സ്കൂട്ടറില്‍ ഇടിച്ചതോടെ ഇരുവരും റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ശ്രീലേഖയെ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം കാര്‍ ഡ്രൈവര്‍ മൂര്‍ക്കാട്ടുപടി സ്വദേശി മിനുമോന്‍ ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശ്രീലേഖയുടെ സംസ്കാരം ഇന്നു നാലിനു വീട്ടുവളപ്പില്‍. എച്ച്എന്‍എല്‍ ജീവനക്കാരനായിരുന്ന പരേതനായ നാരായണപിള്ളയുടെ മകളാണ്.