
ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന മലയാള നടി ഉർവ്വശി. പൃഥ്വിരാജ് സുകുമാരന്‍ നായകനായ സംവിധായകന് ബ്ലെസിയുടെ ‘ആടുജീവിതം’ ജൂറി അവഗണിച്ചതിലും നടി പ്രതിഷേധം അറിയിച്ചു.
71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉർവ്വശിക്ക് ലഭിച്ചിരുന്നത്. എന്താണ് സഹനടിയായി കണക്കാക്കാനുള്ള മാനദണ്ഡമെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉർവ്വശി ആവശ്യപ്പെട്ടു.
‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തില്‍ പാര്‍വതിയോടൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും മികച്ച സഹനടിക്കുള്ള അവാര്‍ഡാണ് ഉർവ്വശി നേടിയത്.