
കൊച്ചി: വാഹനങ്ങളുടെ താക്കോൽ ഊരിയെടുത്തത് ചോദ്യം ചെയ്ത ഹൈവേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ.
വരന്തരപ്പിള്ളി സ്വദേശി കരിയാട്ടുപറമ്പിൽ രേവത് ബാബു (28) ആണ് പിടിയിലായത്. പുതുക്കാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 12-നാണ് കേസിനാസ്പദമായ സംഭവം. രാത്രി ടോൾപ്ലാസയിൽ എത്തിയ രേവത് ടോൾബൂത്ത് വഴി വാഹനങ്ങൾ കടത്തിവിടുകയും സമീപത്തുനിർത്തിയിട്ട വാഹനങ്ങളുടെ താക്കോൽ ഊരി എടുക്കുകയുമായിരിന്നു.
വിവരമറിഞ്ഞെത്തിയ ഹൈവേ പോലീസ് പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വിഷ്ണു എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നെറ്റിയിൽ പരിക്കേറ്റു.