Local news

കെ ​എ​സ് ​ആര്‍ ​ടി​ സി ബ​സി​ന്‍റെ പി​ന്‍​ഭാ​ഗം സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടി അ​ഭി​ഭാ​ഷ​ക മ​രണപ്പെട്ടു

കോ​ട്ട​യം: കെ ​എ​സ് ​ആര്‍ ​ടി​ സി ബ​സി​ന്‍റെ പി​ന്‍​ഭാ​ഗം സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടി അ​ഭി​ഭാ​ഷ​ക മ​രണപ്പെട്ടു. പ​ള്ളം എം ​സി റോ​ഡി​ല്‍ വച്ചാണ് സംഭവം. മരിച്ചത് ച​ങ്ങ​നാ​ശേരി തൃ​ക്കൊ​ടി​ത്താ​നം മ​റ്റ​ക്കാ​ട്ട്പ​റ​മ്പി​ല്‍ ഫ​ര്‍​ഹാ​ന ല​ത്തീ​ഫാ​ണ് (24). ഇവർ കോ​ട്ട​യം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​ണ്. അപകടമുണ്ടായത് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ്. ഫ​ര്‍​ഹാ​ന സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു പാ​ലാ​യി​ലേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ പി​ന്‍ഭാ​ഗം. യുവതി ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോവുകയും കുറച്ചു നേരം റോഡിൽ തന്നെ കിടക്കുകയും ചെയ്തു. ഇവരെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചത് ഇ​തു​വ​ഴി എ​ത്തി​യ യു​വാ​ക്ക​ള്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *