കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ബിജെപി ദേശീയ വക്താവും സംസ്ഥാന സഹപ്രബാരിയുമായ അപരാജിത സാരംഗി എം.പി ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ എം പിയെ ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ സൂര്യനാരായണ ഭട്ട് സ്വീകരിച്ചു.

ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം എ ബ്രഹ്‌മരാജ് , സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വി കെ ഭസിത് കുമാര്‍, മണ്ഡലം പ്രസിഡന്റ് ഷിജ സതീഷ്, നേതാക്കളായ ടി കെ മഹേഷ്, രാഹുല്‍ പാറക്കടവ്, ബിജു പുരുഷോത്തമന്‍, എന്‍ മനോജ്, സേതുരാജ് ദേശം, അജേഷ് പാറക്ക. ഐ കെ ജിബു , ജയന്‍ അയ്യമ്പുഴ , രമാഗോപാലന്‍.രജനി പ്രകാശ്, ശശിതറനിലം, പ്രൊഫ. കെ എസ് ആര്‍ പണിക്കര്‍, ഡോ. കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു