റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്.
Entertainment
മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തില്‍ സൂപ്പര്‍ താരം പ്രഭാസ് ജോയിന്‍ ചെയ്തു.
ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’; ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്
എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയായ ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്ന സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപർണ്ണ മൾബറിയുടെ ക്യാരക്ടർ പോസ്റ്ററാണ് റിലീസ് Read More…
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്
അശ്വത്ഥാമാവായി ബിഗ്ബി; കൽക്കി 2898 എഡിയിലെ അമിതാഭ് ബച്ചൻ്റെ ക്യാരക്ടർ ടീസർ പുറത്ത്
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്ത്. അശ്വത്ഥാമാവായാണ് ബിഗ് ബി ചിത്രത്തിൽ എത്തുന്നത്. റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെയാണ് നിർമ്മാതാക്കൾ ടീസർ പുറത്തിറക്കിയത്.ടീസറില്‍ ബച്ചൻ്റെ തന്റെ പൂർണ്ണ രൂപം വെളിപ്പെടുത്തുന്നുണ്ട്. ദ്വാപര യുഗം മുതല്‍ പത്താം അവതാരത്തിനായി കാത്തിരിക്കുന്ന, ദ്രോണാചാര്യന്റെ മകൻ അശ്വത്ഥാമാവാണ് ഞാന്‍’ എന്നാണ് ടീസറില്‍ ബച്ചൻ്റെ കഥാപാത്രം ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടി പറയുന്നത്. Read More…
സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു
പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ. ജയന്റെ പിതാവുമായ കെ.ജി.ജയൻ(90) അന്തരിച്ചു.
ബോളിവുഡ് താരം സൽമാൻഖാൻ്റെ വസതിക്ക് നേരെ വെടിവയ്പ്പ്
മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാൻ്റെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ വെടിവയ്പ്പ്. നടൻ്റെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റ് വസതിക്ക് പുറത്ത് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. അക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പോലീസ് Read More…
വർഷങ്ങൾക്കു ശേഷം , ആവേശം, ജയ് ഗണേശ്; വിഷു- റംസാൻ റിലീസായി മൂന്നു ചിത്രങ്ങൾ ഇന്ന് തിയേറ്ററുകളിലേക്ക്
വർഷങ്ങൾക്കു ശേഷം , ആവേശം, ജയ് ഗണേശ്; വിഷു- റംസാൻ റിലീസായി മൂന്നു ചിത്രങ്ങൾ ഇന്ന് തിയേറ്ററുകളിലേക്ക്
മലയാളത്തിലെ ഏറ്റവും വേഗമേറിയ 100 കോടി കളക്ഷൻ; പുത്തൻ റെക്കോർഡ് സ്വന്തമാക്കി ‘ആടുജീവിതം’
ആഗോളകളക്ഷനിൽ അതിവേഗത്തിൽ 100 കോടി നേടുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി ബ്ലെസി-പൃഥ്വിരാജ് കൂട്ടായ്മയിൽ ഒരുങ്ങിയ ആടുജീവിതം. വെറും ഒൻപത് ദിവസംകൊണ്ടാണ്ചിത്രം 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ആടുജീവിതത്തിന്റെ 100 കോടി നേട്ടത്തേക്കുറിച്ച് കഴിഞ്ഞദിവസംതന്നെ ഫിലിം ട്രാക്കർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ആടുജീവിതം. 2018 ആണ് 100 കോടി കളക്ഷൻ നേടിയ വേഗതയിൽ ആടുജീവിതത്തിന് പിന്നിലുള്ളത്. 11 ദിവസം. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്സ് Read More…
‘വർഷങ്ങൾക്കു ശേഷം’ സെറ്റിലെ വിശേഷങ്ങളുമായി താരങ്ങൾ
‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോഴിതാ സെറ്റിലെ വിശേഷങ്ങളും മറ്റും പങ്കുവെക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ബേസിൽ ഷൈൻ ചെയ്യാൻ വേണ്ടി ഓരോ കാര്യങ്ങൾ പറയുമെന്നും അതിനൊക്കെ തക്കതായ മറുപടികൾ കൊടുക്കുമെന്നും ധ്യാൻ പറയുന്നു. നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ Read More…