പാലക്കാട്: ക്രിക്കറ്റ് കളിയെന്നാല്‍ ആവേശമാണ് 74 വയസ്സുള്ള ഹേമചന്ദ്രന്‍ എം. നായര്‍ക്ക്. അന്തമാന്‍ നിക്കോബാറില്‍ എൻജിനീയറായി ജീവിതത്തിൻ്റെ ഏറിയപങ്കും കഴിച്ചുകൂട്ടിയപ്പോഴും ഒരു സ്വപ്നമായി ക്രിക്കറ്റ് മനസിൻ്റെ കോണിൽ തന്നെ ഉണ്ടായിരുന്നു. ഈ ആവേശം അദ്ദേഹത്തെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത് ലോകകപ്പ് ക്രിക്കറ്റിലേക്കാണ്. രാജ്യത്തിനായി ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 11 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന മുതിര്‍ന്നപൗരന്മാരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പാഡണിയാൻ ഒരുങ്ങുകയാണ് ഹേമചന്ദ്രൻ നായർ. പാലക്കാട് കമലാലയം കോമ്പൗണ്ട് കോളനിയിൽ താമസിക്കുന്ന ഹേമചന്ദ്രൻ എത്തുന്നത് ടീമിൻ്റെ ക്യാപ്റ്റനായാണ്.
Sports
മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
മൊഹാലി: പഞ്ചാബ് ഐ.പി.എല്ലിൽ മുംബൈയെ വിറപ്പിച്ച് കീഴടങ്ങി. ഒൻപത് റൺസിനാണ് മത്സരത്തിൽ മുംബൈ വിജയിച്ചത്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരമായിരുന്നു ഇത്. പഞ്ചാബ് മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടരുകയും 19.1 ഓവറിൽ 183 റൺസിന് ഓൾ ഔട്ടാവുകയും ചെയ്തു. മുംബൈയെ കരകയറ്റിയത് മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, ജെറാൾഡ് കോട്സെ എന്നിവരടങ്ങിയ ബോളിംഗ് നിരയാണ്. പഞ്ചാബിൻ്റെ മറുപടി ബാറ്റിങ് ആരംഭിച്ചത് തകർച്ചയോടെയാണ്. നാല് വിക്കറ്റുകളാണ് മൂന്നു ഓവറിനുള്ളിൽ തന്നെ നഷ്ടമായത്. മത്സരത്തിലേക്കു പഞ്ചാബ് Read More…
സണ്‍റസേഴ്‌സിനെതിരെ ഗുജറാത്തിന് ഏഴ് വിക്കറ്റ് ജയം
ഐപിഎല്‍ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. 163 റണ്‍സ് വിജലയക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഗുജറാത്തിന് വേണ്ടി 36 പന്തില്‍ 45 റണ്‍സ് നേടിയ സായ് സുദര്‍ശന്‍, 27 പന്തില്‍ 44 റണ്‍സ് നേടിയ മില്ലര്‍, പുറത്താവാതെ നിന്ന മില്ലര്‍ എന്നിവര്‍ തിളങ്ങി. തുടക്കത്തില്‍ കടന്നാക്രമിച്ച സാഹയും (13 പന്തില്‍ 25 റണ്‍സ്), ശുഭ്മന്‍ ഗില്ലും (28 പന്തില്‍ 36 റണ്‍സ്) ചേര്‍ന്ന് ഗുജറാത്തിന് Read More…
അവസാന ഓവർ വരെ ആവേശം; ഡൽഹിയെ വീഴ്ത്തി ആർസിബിയ്ക്ക് ആദ്യ ഡബ്ല്യുപിഎൽ കിരീടം
വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കിരീടം.
ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; പി.വി. സിന്ധു രണ്ടാം റൗണ്ടില്‍
ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മാര്‍ച്ച് 22നു
മാര്‍ച്ച് 22 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) 17-ാം എഡിഷന് തുടക്കമാകുന്നു.
രണ്ടാമത് അഖില കേരള ടെന്നീസ് ടൂര്‍ണമെന്റിന് ടെന്നീസ് അക്കാദമിയിൽ തുടക്കമായി
സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെയും ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ടെന്നിസ് ടൂർണമെൻ്റിന് കുമാരപുരം ടെന്നിസ് അക്കാദമിയിൽ തുടക്കമായി.