തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ആണ്. അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ ലഭിക്കാൻ സാധ്യതയുള്ളത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേക അലര്‍ട്ടുകൾ ഒരിടത്തും തിങ്കളാഴ്ചയില്ല. ബുധനാഴ്ചയും വ്യാഴാഴ്ചയും യെല്ലോ അലർട്ടുള്ളത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്.
Related Articles
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ
Posted on Author Web Editor
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂട് നിലനിൽക്കുന്നതിനിടെ വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസവും പീക്ക് ടൈം വൈദ്യുതി ആവശ്യകത പുതിയ സർവകാല റെക്കോർഡ് സൃഷ്ട്ടിച്ചു. ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ടിൽ തൊട്ടു. 104.86 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ കേരളത്തിലെ ആകെ വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കടുത്ത ചൂട് നിലനിൽക്കുന്ന അവസ്ഥയിൽ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവ് ഉണ്ടാകാനുള്ള സാധ്യതയുമില്ല. ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിലും വൈദ്യുതി പാഴാക്കാതെ ശ്രദ്ധിക്കുന്നത് സമൂഹത്തിനാകെ ഗുണകരമായിരിക്കുമെന്ന് കെ.എസ്.ഇ.ബി Read More…
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി
Posted on Author Web Editor
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി
”കള്ളക്കടൽ”, കേരള തീരത്ത് വീണ്ടും ജാഗ്രത നിർദ്ദേശം; 11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത
Posted on Author Web Editor
കേരള തീരത്ത് വീണ്ടും ജാഗ്രതാ നിർദ്ദേശം.