
അരയന്‍കാവില്‍ മധ്യവയസ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന് കസ്റ്റഡിയില്‍. അരയന്‍കാവ് വെളുത്താന്‍കുന്ന് അറയ്ക്കപ്പറമ്പില്‍ ചന്ദ്രിക (58)യെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെ നിരന്തരം മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന മകന് അഭിജിത്തിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. മകന് ലഹരിക്ക് അടിമയാണെന്നാണ് വിവരം.
മൊബൈല്‍ ഫോണ്‍ വാങ്ങി നല്കാന് അമ്മ വിസമ്മതിച്ചു; 16കാരന് കുന്നിന് മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തുചന്ദ്രിക മരിച്ചതായി മകന് ഇന്നു രാവിലെയാണ് അയല്‍ക്കാരെ അറിയിക്കുന്നത്. അയല്‍ക്കാര്‍ വന്നു നോക്കുമ്പോള്‍ കട്ടിലില്‍ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സാരിയില്‍ തൂങ്ങിയാണ് മരിച്ചതെന്നും താനാണ് താഴെ എടുത്തു കിടത്തിയത് എന്നുമായിരുന്നു മകന്റെ വിശദീകരണം. പിന്നാലെ പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ തുടങ്ങി. മകന് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നും മൃതദേഹത്തിന്റെ കിടപ്പ് കണ്ടിട്ട് തൂങ്ങിമരിച്ചതാകാന്‍ സാധ്യതയില്ലെന്ന ആരോപണങ്ങളുമായി നാട്ടുകാരും ഇതിനിടെ രംഗത്തെത്തി.
മകന് മര്‍ദിക്കുന്നതിനു ദൃക്സാക്ഷികളുണ്ടെന്നും പലപ്പോഴും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അമ്മയെന്ന പരിഗണന പോലുമില്ലാതെയാണു ചന്ദ്രികയെ ഉപദ്രവിച്ചിരുന്നതെന്നു പഞ്ചായത്ത് വാര്‍ഡ് അംഗം ഉമാദേവി സോമന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നുരണ്ടു തവണ പൊലീസ് വന്നിരുന്നു. കഴിഞ്ഞ ദിവസവും മകന് തന്നെ ഉപദ്രവിക്കുന്നുവെന്നും ഒന്ന് ഉപദേശിക്കണമെന്നും പറഞ്ഞ് ചന്ദ്രിക വിളിച്ചിരുന്നുവെന്ന് ഉമാദേവി വ്യക്തമാക്കി. എന്നാല്‍ വീട്ടിലെത്തി വിളിച്ചെങ്കിലും അഭിജിത് പുറത്തേക്കു വന്നില്ലെന്നും അവര്‍ പറഞ്ഞു.
2 മാസം മുമ്പ് അമ്മയുടെ കഴുത്തില്‍ വാക്കത്തി വച്ച് ഭീഷണിപ്പെടുത്തിയതിന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും അന്ന് കയ്യില്‍നിന്നു കഞ്ചാവ് പിടിച്ചിരുന്നു എന്നും വിവരമുണ്ട്. മകന് തന്നെ കൊല്ലുമെന്ന് ചന്ദ്രിക പേടിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും അടുത്തുള്ള ബന്ധുവീടുകളിലാണ് ഇവര്‍ രാത്രി ഉറങ്ങിയിരുന്നത്. ചന്ദ്രികയുടെ ഭര്‍ത്താവ് അംബുജാക്ഷന് ഏതാനും വര്‍ഷം മുന്‍പ് അപകടത്തില്‍ മരിച്ചിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരിക്കുകയാണ്. പരസ്പര വിരുദ്ധമായ മറുപടികളാണ് മകന്റെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും മുന്നോട്ടുള്ള നടപടിക്രമങ്ങളെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.