
മതപരിവര്‍ത്തനം (religious conversion) തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ചത്തീസ്ഗഢ് സര്‍ക്കാര്‍ (Chhattisgarh government).
സംസ്ഥാനത്ത് മതപരിവര്‍ത്തനം തടയുന്നതിനായി കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ അറിയിച്ചു.
വരുന്ന നിയമസഭാ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ഒരു നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിലവിലുള്ള മതസ്വാതന്ത്ര്യ നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. അതിനായി ഇതുവരെ 52ഓളം യോഗങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി സംസ്ഥാനത്തെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേരളത്തില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീകളെയും ഒരു ആദിവാസിയെയും അറസ്റ്റ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് സംസ്ഥാന സഭയുടെ ശീതകാല സമ്മേളനത്തില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാനുള്ള തീരുമാനം.
പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെയും സുകമാന്‍ മാണ്ഡവി എന്ന ആദിവാസി യുവാവിനെയുമാണ് അറസ്റ്റ് ചെയ്തത്.