
കളമശ്ശേരി : കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെയും വിവിധ നിർമാണ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്നും ഇതിനെ എങ്ങനെ നേരിടണമെന്ന് പഠനം നടത്തേണ്ടിയിരിക്കുന്നുവെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കളമശ്ശേരി കാർഷികോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.