Local news

ഭക്ഷ്യ സുരക്ഷ വകുപ്പ് മിന്നല്‍ പരിശോധന; നിരവധി ഹോട്ടലുകൾക്കെതിരെ നടപടി

തി​രൂ​ര്‍: ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്കെ​തി​രെ ന​ട​പ​ടി. മു​മ്പ് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ബി.​പി അ​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഹോ​ട്ട​ൽ പി​ഴ​യ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പൂ​ട്ടി​ച്ചു. ലൈ​സ​ന്‍സി​ല്ലാ​തെ വൈ​ര​ങ്കോ​ട് പ്ര​ദേ​ശ​ത്ത് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ലി​നും പൂ​ട്ടി​ട്ടു. പ​ട്ട​ര്‍ന​ട​ക്കാ​വി​ലും തെ​ക്ക​ന്‍ കു​റ്റൂ​രി​ലും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന നാ​ല് ഹോ​ട്ട​ലു​ക​ള്‍ക്ക് നോ​ട്ടി​സ് ന​ൽ​കി. പ​ട്ട​ര്‍ന​ട​ക്കാ​വ്, വൈ​ര​ങ്കോ​ട്, തെ​ക്ക​ന്‍ കു​റ്റൂ​ര്‍, ബി.​പി അ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും പൊ​രി​ക്ക​ടി​ക​ള്‍ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്ത് ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷ​റ​ഫു​ദ്ദീ​നും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *