
കൊച്ചി: രണ്ട് മാസത്തോളമായി കുടിവെള്ളം ലഭിക്കാതെ വലഞ്ഞ താന്തോണി തുരുത്ത് നിവാസികൾ പള്ളിമുക്കിലെ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. അറുപതോളം വീടുകളുള്ള പ്രദേശത്ത് 45 വീടുകളിലാണ് കുടിവെള്ളം മുടങ്ങിയത്.നിരവധി തവണ കൗൺസിലർക്കും വാട്ടർ അതോറിറ്റിക്കും പരാതി നൽകിയെങ്കിലും പരിഹാരമില്ലാതിരുന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകൾ ഉൾപ്പടെ 50 ഓളം പേർ ഉപരോധത്തിൽ പങ്കെടുത്തു. പൈപിന്റെ അറ്റകുറ്റപ്പണി ബുധനാഴ്ച ആരംഭിക്കാമെന്നും പ്രശ്നം തീരുന്നതുവരെ കൗൺസിലർ തന്റെ ചിലവിൽ കുടിവെള്ളം നൽകാമെന്നും അറിയച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.