
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളിയുടെ ഗൃഹസമ്പർക്ക പരിപാടി ഗ്രാമയാത്ര ഓണനാളുകളിൽ മാവേലിയോടൊപ്പം തുടങ്ങി. രായമംഗലം പഞ്ചായത്തിലെ ആറാം വാർഡിലെ ഗ്രാമയാത്ര ഡിസിസി ജനറൽ സെക്രട്ടറി പോൾ ഉതുപ്പ് ഉദ്ഘാടനം ചെയ്തു. കുറുപ്പംപടി മണ്ഡലം പ്രസിഡന്റ് മാത്യു ജോസ് തരകൻ അധ്യക്ഷത വഹിച്ചു.