
കളമശേരി ∙ ടിവിഎസ് ജംക്ഷനു സമീപം പഴയ റോഡിൽ വാഹന വർക്ഷോപ്പിൽ തീപിടിത്തത്തിൽ 2 ഓട്ടോറിക്ഷകളും ഉപകരണങ്ങളും നശിച്ചു. ടീംസ് ഓട്ടമൊബീൽസ് എന്ന സ്ഥാപനത്തിൽ രാവിലെ 8.30 ഓടെയാണു സംഭവം. ഏലൂർ, കാക്കനാട് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നു 2 യൂണിറ്റ് അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
YOU MAY LIKE