
കളമശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഏലൂർ പാതാളം ഭാഗത്ത്താമസിക്കുന്ന തമിഴ്നാട് തേനി സ്വദേശിയായ ശങ്കറിനെയാണ് (26) ഏലൂർ പൊലീസ് പിടികൂടിയത്.കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് തമിഴ്നാട്ടിലേക്ക് ഒളിവിൽപോയ ഇയാളെ ടവർ ലൊക്കേഷനും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തേനിയിൽനിന്ന് പിടികൂടിയത്.സ്റ്റേഷൻ എസ്.എച്ച്.ഒ രാജീവ്കുമാറിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർ ഷെജിൽകുമാർ, സബ് ഇൻസ്പെക്ടർ ആന്റണി, സിവിൽ പൊലീസ് ഓഫിസർമാരായ ജിജോ, ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.