
കൊച്ചി: വ്യത്യസ്ത ഇടങ്ങളിൽനിന്നായി കഞ്ചാവും എൽ.എസ്.ഡി സ്റ്റാമ്പും പിടിച്ചെടുത്തു. അന്തർസംസ്ഥാനക്കാരനടക്കം മൂന്ന് പേർ അറസ്റ്റിലായി.
3.06 കിലോ കഞ്ചാവുമായി അസം നഗോൺ സ്വദേശി ഷഹനൂർ ആലം (21) പാലാരിവട്ടം തമ്മനം ഭാഗത്തുനിന്നുമാണ് പിടിയിലായത്.
മുനമ്പം പള്ളിപ്പുറം ബീച്ച് റോഡ് അറയ്ക്കൽ ആകാശ് (21), താന്നിപ്പിള്ളി വീട്ടിൽ ഇനോഷ് നോബി (22) എന്നിവരെ വൈറ്റില ഭാഗത്തുനിന്നും 0.0566 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമായും പിടികൂടി.
കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.