
കാലടി: 16 കിലോ കഞ്ചാവുമായി രണ്ട് അന്തര്‍ സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സഹിദുല്‍ ഇസ്ലാം (31), വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി ഹസനൂര്‍ ഇസ്ലാം (33) എന്നിവരേയാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം.
ഹേമലതയക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മരോട്ടിചുവട് ഭാഗത്ത് വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് ഒഡിഷയില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് ഇരുപത്തിഅയ്യായിരം രൂപ നിരക്കില്‍ മേഖലയില്‍ വില്‍പ്പന നടത്തി മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതി.