
സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്കുള്ള അലർട്ടുകൾ ഒരു ജില്ലയ്ക്കും നൽകിയിട്ടില്ല. അതേസമയം ചിലയിടങ്ങളിൽ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
09/08/2025: കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.