
മൂന്നാമത് കളമശ്ശേരി കാർഷികോത്സവ പ്രദർശന വിപണന മേളയിൽ കയറിൻ്റെ വ്യത്യസ്ത ഉത്പന്നങ്ങളുമായി ശ്രദ്ധ നേടി ‘കൊയർവ’ ബ്രാൻഡ്.
പാനായിക്കുളം സ്വദേശികളായ അഞ്ജുവും ഫിൽജിയുമാണ് വ്യത്യസ്തമായ ഈ സംരംഭത്തിന് പിന്നിൽ.
ആറുവർഷം നീണ്ട ഇരുവരുടെയും സൗഹൃദത്തിൽ നിന്നാണ് സ്വന്തമായൊരു ബ്രാൻഡ് എന്ന സ്വപ്നം പൂവിട്ടത്.
പ്ലാസ്റ്റിക് ഉപയോഗിച്ച് മാത്രം നിർമ്മിക്കുന്ന ബൊക്കെ പോലുള്ള വസ്തുക്കൾ കയറിൽ ചെയ്യണമെന്ന ഇരുവരുടെയും ആഗ്രഹമാണ് ഇത്തരം ഒരു സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചത്.