
ഈ മൺസൂൺ സീസണിൽ ഇതുവരെ 252 പേർ മരിച്ചതായി മധ്യപ്രദേശ് സർക്കാർ ഞായറാഴ്ച അറിയിച്ചു. മനുഷ്യർക്ക് പുറമേ, മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 432 മൃഗങ്ങളും 1,200 കോഴികളും ചത്തിട്ടുണ്ട്.
സംസ്ഥാനത്തുടനീളം നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായി 3,628 പേരെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.
മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് കണക്കുകൾ പങ്കുവെച്ചത്.