Politics

മമതാ ബാനർജി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു – ഡോ. കെ.എസ്. രാധാകൃഷ്ണൻ

കൊച്ചി – ബംഗാൾ സർക്കാർ 176 വിഭാഗങ്ങളെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നൽകിയ നടപടി റദ്ദ് ചെയ്തു കൊണ്ടുള്ള കൽക്കത്ത ഹൈക്കോടതിയുടെ സുപ്രധാനവിധി നടപ്പിലാക്കില്ല എന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുടെ പ്രസ്താവന രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ബിജെപി ജില്ലാഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധിക്കെതിരായി ആക്ഷേപമുണ്ടെങ്കിൽ ഉന്നത കോടതിയെ സമീപിക്കുന്നതിനു പകരം ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ കോടതിവിധി നടപ്പിലാക്കില്ല എന്നു പറയുന്നത് അത്യന്തം ഗുരുതരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഈ 176 വിഭാഗത്തിൽ 118 എണ്ണവും മുസ്ലീം മതവിഭാഗത്തിൽ പെട്ടവരാണ്. ഇത് നഗ്നമായ പ്രീണനമാണ്.
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുക്കുന്നത് ഭരണഘടനയുടെ തത്വങ്ങൾക്കെതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കുമുള്ള സംവരണം അട്ടിമറിക്കുകയാണ് ഇത്തരം ശ്രമങ്ങളുടെ പിന്നിൽ..
ഐ. എൻ. ഡി. ഐ സഖ്യവും ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും പിന്നോക്ക വിഭാഗങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ലാ കമ്മിറ്റിയംഗം സി.എ, സജീവനും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *