
മരട് (കൊച്ചി): മരടിൽ താമസിക്കുന്ന നാലര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മരട് സ്വദേശി സെബാസ്റ്റ്യൻ (53) ആണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. മൊബൈൽ ഫോൺ കാണിച്ച് കുട്ടിയെ അടുത്ത് വിളിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് റോഡിലൂടെ പോയ ആളാണ് കാണുകയായിരുന്നു. നാട്ടുകാർ പിടികൂടിയ പ്രതിയെ പൊലീസിനെ വിളിച്ചു വരുത്തി കൈമാറി.