
ഓണത്തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ കൂടുതൽ സർവ്വീസുകൾ നടത്തും. സെപ്തംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍നിന്നും തൃപ്പൂണിത്തുറയില്‍നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വീസുകള്‍ അധികമായി നടത്തും.
വാട്ടർ മെട്രോയും തിരക്കുള്ള സമയങ്ങളിൽ അധിക സർവ്വീസുകൾ നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ടുണ്ടാകും. രണ്ടുമുതല്‍ ഏഴുവരെ തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി ഒമ്പതുവരെ സര്‍വീസ് ഉണ്ടാകും.
ഓണത്തോടനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേയും 97-ഓളം പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി മൂന്ന് പുതിയ സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി റെയില്‍വേ അനുവദിച്ചു.