Health kerala news

തോട്ടം തൊഴിലാളികൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ഭീതിയിൽ ഇടുക്കി ശാന്തൻപാറ പഞ്ചായത്ത്

ഡെങ്കിപ്പനി ഭീതിയിൽ ഇടുക്കി ശാന്തൻപാറ പഞ്ചായത്ത്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 20ലധികം പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്.
കേരളത്തിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോ​ഗങ്ങൾ പകരുന്ന സാഹചര്യത്തിൽ ആവശ്യമായ ബോധവത്കരണവും ശുചീകരണ പരിപാടികളും നടത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ശാന്തൻപാറ പഞ്ചായത്തും, ആരോഗ്യം വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്ത് ഇന്ന് പ്രത്യേക മെഡിക്കൽ സംഘം പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *