
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക രക്ഷാധികാരിയുമായ ഷിബു സോറൻ (81) അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച ഡൽഹിയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ അദ്ദേഹം രാജ്യസഭാ എംപിയായിരുന്നു. ഇപ്പോഴത്തെ ജാർഗണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മകനാണ്.
“ആദരണീയനായ ഡിഷൂം ഗുരു നമ്മളെയെല്ലാം വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യമായിരിക്കുന്നു” അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ഹേമൻ സോറൻ മരണവാർത്ത പ്രഖ്യാപിച്ചു.