
കൊച്ചി: സോഷ്യലിസം മതേതരത്വം എന്നിവ ആകാശത്തുനിന്ന് പൊട്ടിവീണ ആശയങ്ങളല്ലെന്നും ഭരണഘടനയിൽ അന്തർലീനമായ ലക്ഷ്യങ്ങളാണെന്നും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ.
ഈ വാക്കുകൾ ആമുഖത്തിലുണ്ടോ ഇല്ലയോ എന്നതിനൊന്നും വലിയ പ്രസക്തിയില്ല. പക്ഷേ, അവ എന്തിന് മാറ്റുന്നു എന്നതാണ് വിഷയം.
ഭരണഘടന നിലവിൽ വന്നതു മുതൽ ഈ രണ്ട് ആശയങ്ങളുമുണ്ട്. കോൺഗ്രസിന്റെ 1931-ലെ കറാച്ചി സമ്മേളനത്തിനു മുന്നേ തുടങ്ങിയ ചർച്ചയുടെ തുടർച്ചയായിരുന്നു അത്.
അതൊക്കെ മറന്ന് പുതിയ ചരിത്രം രചിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ വാക്കുകൾ ഒഴിവാക്കണമെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.