പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്; ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം : അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ എത്തി

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്. ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കുകയാണ്. പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം നടത്തും. ഭീകരർ രാമചന്ദ്രനെ വെടിവച്ച് കൊന്നത് മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ്. ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ മകളുടെ മുന്നിൽ വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെയും ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു. പഹൽ​ഗാം സന്ദർശനത്തിനിടെ വെടിയൊച്ച കേട്ട് ഞങ്ങൾ ഓടിരക്ഷപ്പെടുന്നതിനിടെയാണ് […]