Local news

പോലീസുകാർക്ക് വിരുന്നൊരുക്കി ഗുണ്ടാത്തലവൻ: എ​സ്‌​ ഐ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​പ്പോ​ള്‍ ഡി വൈ എസ് പി ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ചു

കൊ​ച്ചി: ഗു​ണ്ടാ​നേ​താ​വ് പോ​ലീ​സു​കാ​ര്‍​ക്ക് വി​രു​ന്നൊ​രു​ക്കി. ത​മ്മ​നം ഫൈ​സി​ലി​ന്‍റെ അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ലാ​ണ് വിരുന്നൊരുക്കിയത്. ഇവിടെ വിരുന്നിനെത്തിയത് ആ​ല​പ്പു​ഴ​യി​ലെ ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റി​ല്‍​നി​ന്നു​ള്ള ഡി ​വൈ ​എ​സ് പി എം.​ജി.​സാ​ബു​വും പോ​ലീ​സു​കാ​രുമാണ്. അ​ങ്ക​മാ​ലി എ​സ്‌ ​ഐ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​ അവസരത്തിൽ ശു​ചി​മു​റി​യി​ല്‍ ക​യ​റി ഒ​ളി​ക്കു​ക​യാ​യി​രു​ന്നു ഡി വൈ എസ് പി. സംഭവമുണ്ടായത് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ്. അ​ങ്ക​മാ​ലി എ​സ്‌​ ഐ​യും സം​ഘ​വും ഗു​ണ്ടാ നേ​താ​വ് ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ല്‍ റെയ്ഡിനായെത്തിയതാണ്. ഒട്ടനവധി കേസുകളിൽ പ്രതിയാണിയാൾ. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള നി​ന്നു​ള്ള ഡി വൈ എസ് പിയെയും, ര​ണ്ട് കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രെ​യും പോ​ലീ​സ് ഡ്രൈ​വ​റെ​യും അപ്രതീക്ഷിതമായി ഇവിടെ വച്ച് കാണുകയായിരുന്നു റെയ്ഡിനെത്തിയ സംഘം. ത​മ്മ​നം ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സെ​ത്തി​യ​ത് ഗു​ണ്ട​ക​ളെ പി​ടി​കൂ​ടാ​നു​ള്ള പ​ദ്ധ​തി​യാ​യ ആ​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ്. പോലീസ് ഡി വൈ എസ് പി ഉൾപ്പെടെയുള്ളവർ ഗുണ്ടാ നേതാവിൻ്റെ വസതിയിൽ വിരുന്നിന് പോയ സംഭവത്തിൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *