കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ട് ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ മാറില്ലെന്നും അതിന് വേണ്ടത് കൂട്ടായ പ്രവര്‍ത്തനമാണെന്നും കോടതി അറിയിച്ചു. പരാമർശം പേരണ്ടൂര്‍ കനാലിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്. ഹർജി പരിഗണിച്ചത് ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ്. ഇപ്പോഴുള്ളത് കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണെന്ന് നിരീക്ഷിച്ച കോടതി ജില്ലാ കളക്ടറും കോര്പറേഷന് സെക്രട്ടറിയും അമിക്കസ് ക്യൂരിയും നല്ല പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും കൂട്ടിച്ചേർത്തു. അതോടൊപ്പം, ഇക്കാര്യങ്ങൾ കോടതി ഇടപെടാതെ തന്നെ നല്ല രീതിയിൽ നടക്കണമെന്നും കോടതി പരാമർശിക്കുകയുണ്ടായി. ചില നിർദേശങ്ങളും വെള്ളക്കെട്ട് പരിഹരിക്കാനായി കോടതി മുന്നോട്ട് വയ്ക്കുകയുണ്ടായി. കോടതി ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിക്ക് ഹോട്ട് സ്പോട്ടുകളായ കാനകള്‍ ശുചീകരിച്ചെന്ന് ഉറപ്പ് വരുത്താന്‍ നിർദേശം നൽകുകയും, മുല്ലശേരി കനാലിലെ ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നു പറയുകയുമുണ്ടായി. വീണ്ടും തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതായിരിക്കും.
Related Articles
തൃപ്പൂണിത്തുറ മണ്ഡലത്തിൻ്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ
കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കുമ്പളം, ഇടക്കൊച്ചി, പള്ളുരുത്തി മേഖലകളിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ വാഹനപ്രചാരണം. കുമ്പളം മണ്ഡലത്തിൽ ആരംഭിച്ച സ്വീകരണ പരിപാടികൾ ഇടക്കൊച്ചിയും പള്ളുരുത്തി സെൻട്രലും പിന്നിട്ട് കച്ചേരിപ്പടിയിലാണ് സമാപിച്ചത്. എം.പിയായിരിക്കെ നിരവധി വികസന പദ്ധതികൾക്ക് തുടക്കമിട്ട വഴിത്താരകളിലെല്ലാം ആവേശത്തിരയിളക്കിയാണ് ഹൈബി ഈഡൻ കടന്നുവന്നത്. രാവിലെ ചാത്തമ്മ അറയ്ക്കൽ ജംഗ്ഷനിൽ മുൻമന്ത്രി കെ.ബാബു എംഎൽഎ യാണ് ഇന്നലത്തെ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. തുടർന്ന് ചേപ്പനം സൗത്ത് കോളനിയിലെത്തിയ ഹൈബിയെ കോളനിനിവാസികൾ ആവേശപൂർവം വരവേറ്റു. Read More…
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം; ഹര്‍ജിയില്‍ ഇന്ന് വിധി പറയും
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് സമർപ്പിച്ച് ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: കൂടുതൽ വിവരങ്ങൾ പുറത്ത്
കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് റാന്നിയിൽ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്കിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്.